Thursday, February 11, 2010

ഒരു മുത്തശ്ശി കഥ

തീരെ പരിചയമില്ലാത്ത ഏതോ ഒരു കുന്നിൻ ചെരുവിലെ ഒറ്റയടി പാതയിലൂടെ നടന്നു പോവുകയായിരുന്നു ആകാശത്ത് ചുവപ്പ്കലർന്ന മഞ്ഞ രാശി ഒരു എണ്ണ ഛായാചിത്രം പോലെതോന്നിച്ചു. സന്ധ്യയുടെ നെറ്റിയിലെ വലിയ വിസ്താരമുള്ള പൊട്ട് വല്ലാത്ത ഉദിപ്പൊടെ സദാ മുറുക്കി ത്തുപ്പി നടക്കുന്ന ജാനുവിന്ടെ മുഖം ഒർമിപ്പിക്കുന്നു. പാടത്തുനിന്നും വൈകുന്നെരം മൈലാഞ്ചിയുടെ വടി കൊണ്ട് ആടുകളെ തളിച്ച് വരുന്ന ജാനു.


ഒരുപാടുദൂരം നടന്നതിന്റെ ക്ഷീണം. തൊണ്ട വരണ്ടു തുടങ്ങിയിരിക്കുന്നു. കണ്ണുകൾ മുന്നൊട്ട് പോകുംതൊറും വളഞ്ഞും പുളഞ്ഞും പോകുന്ന പാത ചക്രവാളത്തോളം നീണ്ടിരിക്കുന്നു. കാലുകൾ നിലത്ത് ഉറക്കുന്നില്ല. പിന്നിട്ടദൂരത്തെക്കാൾ എത്രയോഇരട്ടി ഇനിയും നടക്കാനുണ്ടെന്ന് തോന്നി. ക്കാലുകൾ പൊട്ടിത്തുടങ്ങിയിട്ടുണ്ട്, ക്ഷീണവും ദാഹവുംകൊണ്ട് അവശനായി. എവിടെയെങ്കിലും ഇരുന്നെതീരൂ,കണ്ണുകൾ ഇരിക്കാൻ പറ്റിയ ഒരു കല്ല് തേടി മുന്നൊട്ട്നീങ്ങി വിയർപ്പ്പൊടിഞ മുഖത്ത് കൂടെകൂട്ടാൻ മനസ്സില്ലാത്ത സൂര്യൻ പരിഹാസ്സ്യനായി നൊക്കുന്നുണ്ട്. കുറച്ചകലെ കണ്ട കല്ല് ലക്ഷ്യം വെച്ച് കാലുകൾ വലിച്ച് വെച്ച് നീങ്ങി. രണ്ടുകൈയ്യും പിന്നിലെക്കൂന്നി കല്ലിൽ ഒരുവിധം ഇരുന്നുകൊണ്ട് നേരെമുൻപിലെ കുന്നിലെക്ക് നൊക്കി നെടുവീർപ്പിട്ടു. മുന്നൊട്ടുള്ളയാത്ര ആലൊചിക്കാൻ പൊലും കഴിയുന്നില്ല. കണ്ണുകൾ അടഞ്ഞുപൊകുന്നു. പാതിഅടഞ്ഞ കണ്ണിലൂടെ വിടർന്നു വരണ്ട ചുണ്ടുകളിലൂടെ ശ്വാസം വലിച്ച് കുന്നിന്മുകളിലേക്ക് നോക്കി ഇരുന്നു. കണ്ണുകളിൽ ഇരുട്ട് കയറി ത്തുടങ്ങി.

നിശബ്ദ്മായ കുന്നിൻ ചെരുവിലേക്ക് അതാ ഒരു വെളിച്ചം ഇറങ്ങിവരുന്നു. സൂക്ഷിച്ച് നോക്കി ശരിയാണ് .വെളിച്ചം വലുതായി വരുന്നു വളരെ വെഗത്തിൽ. അയാൾ ചുറ്റിലും കണ്ണൊടിചു. ആരെയും കാണാനില്ല. മരണത്തെ മുന്നിൽ കണ്ട വേട്ടമ്രഗത്തെ പോലെ അയാൾ വിറളിപിടിചു. നിസ്സഹായനായി നോക്കി നിൽക്കെ വെളിച്ചം അതാ തൊട്ടുമുന്നിൽ.കണ്ണുകൾ ഒന്നുകൂടി ക്കൂർപ്പിചു. അല്ല.. അത് ഒരു സ്ത്രീരൂപമാണ്. ഒരു ദീർഘനിശ്വാസത്തൊടെ ചൊദിചു.. ആരാണ്? ഞാൻ ഈ കുന്നിറ്റെ അപ്പുറത്തെ വനത്തിൽ നിന്നും വരുന്ന വനതേവതയാണ്. ഇതിലൂടെ ഞാൻ എന്നും അങ്ങുദൂരെ കാണുന്ന അരുവിയിലെക്ക് വെള്ളം കൊണ്ട്പോകാൻ വരുന്നതാണ്. ക്കണ്ണുകൾ വെട്ടി മിഴിചുകൊണ്ട് ഒരു സഗീതം പൊലെയുള്ള ഉത്തരം.

തൊട്ടടുത്തു നിൽക്കുന്ന കുറ്റിചെടിയുടെ ഒരു ഇളം തണ്ട് കിള്ളി മുഖത്തോട് ചെർത്ത് പിടിച്ച് വിരലുകൊണ്ട് മുന്നൊട്ടും പിന്നൊട്ടും തിരിപ്പിച്ചുകൊണ്ട് വനദെവത ചോദിച്ചു. നിങ്ങൾ എങ്ങിനെയാണ് ഇവിടെ എത്തിയത്?

ഒരു വ്ശത്തേക്ക് തല തിരിച്ച് ദൂരെകറുത്ത്നിൽക്കുന്ന കുന്നുകളിലെക്ക് പാതി മറഞ്ഞ സൂര്യനെ നോക്കി അയാൾ പറഞ്ഞു. എനിക്ക് അങ്ങു ദൂരെ കാണുന്ന കുന്നിന്റെ അപ്പുറത്തെക്ക് പോകണം. പക്ഷെ തീരെ വയ്യ, കാലുകൾ പൊട്ടിയിട്ടുമുണ്ട്. ഇനി എന്തു ചെയ്യണമെന്ന് അറിയില്ല.

തളിരിലയുടെ ഒരറ്റം കടിച്ച്പിടിച്ച് ഒരു നിമിഷം ആലൊചിച്ചുനിന്ന വനദെവത വലിയ വിഷമത്തൊടെ പറഞ്ഞു. എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കണമെന്ന് അറിയില്ല. നിങ്ങളെ ഇവിടെ വിട്ടിട്ട് പോകാനും കഴിയുന്നില്ല. എന്റ്റെ മാതാപിതാക്കൾ കർശനമായി പറഞ്ഞിട്ടുണ്ട് മനുഷ്യരുടെ കണ്ണിൽ പെടാതെ നടക്കണമെന്ന്. ഒന്നെങ്കിൽ അവർ എന്തെങ്കിലും വരം ചൊദിക്കും അല്ലെങ്കിൽ വീട്ടിൽ കൊണ്ടുപോയി ജീവിതകാലം മുഴുവൻ ഞങ്ങളെ അവരുടെ വാല്ല്യെപ്പണി ചെയ്യിപ്പിക്കുമെന്ന്.

അയാളുടെ ദൈന്യത നിറഞ്ഞ കണ്ണുകൾ ശുന്ന്യമായ ആകാശത്ത് എന്തിനൊവേണ്ടി പരതുന്നുണ്ടായിരുന്നു. വനദെവത ഇങ്ങനെപറഞ്ഞു… ശരി.. ഞാൻ നിങ്ങൾക്ക് ഒരു ഉപകാരം ചെയ്യാം. എന്റ്റെ ചെരുപ്പ് നിങ്ങൾക്ക് തരാം. ഇതുകൊണ്ട് നിങ്ങൾക്ക് എത്തെണ്ട സ്തലം വരെ നടക്കാതെ പോവാം. അയാളുടെ കണ്ണുകളിൽ തിളക്കം. പക്ഷെ എനിക്ക് ഇവിടെനിന്നും തിരിച്ച് പൊകെണമെങ്കിൽ ഈ ചെരുപ്പ് തിരിച്ചു വെണം. മാത്രമല്ല ഈ ചെരുപ്പ് കൊണ്ട് നടക്കാതെ ഒരു സ്തലത്തെക്ക് പൊകുവാനൊ അല്ലെങ്കിൽ തിരിചു വരുവാനൊ മാത്രമെ കഴിയൂ. എതെങ്കിലും ഒരു യാത്ര നടന്നെപറ്റൂ. സൂര്യൻ ഉദിക്കുന്നതിനു മുൻപ് നിങ്ങൾ തിരിചെത്തിയിരിക്കണം അല്ലെങ്കിൽ മടക്കയാത്രയിൽ നിങ്ങൾക്ക് മരണം സംഭവിക്കും. കാലിന്റെ വലിപ്പമനുസരിച്ച് സ്വയം പാകപ്പെടാനുള്ള കഴിവുണ്ട് ഇതിന്. സമ്മതമാണൊ? മനുഷ്യരെ കാണാത്ത ആ ദേവേത ഇങ്ങനെ മൊഴിഞ്ഞു.

അയാളുടെ മുഖത്ത് പുതിയ വെളിച്ചം. സമ്മതമാണ്. എങ്ങിൽ ഞാൻ നടക്കതെ യാത്ര ചെയ്യാനുള്ള മന്ത്രം പറഞ്ഞുതരാം. യാത്ര ചെയ്യെണ്ട സ്തലം മനസ്സിൽ ഒർത്ത് ഈ മന്ത്രം ചൊല്ലുക. മധുമൊഴി അയാളുടെ കാതിൽ ആ മന്ത്രം ചൊല്ലി കൊടുത്തു. എന്നാൽ ഞാൻ ആ കാണുന്ന പാല മരത്തിന്റ്റെ മുകളിൽ കയറി ഇരിക്കാം, നിങ്ങൾ വരുന്നതുവരെ ഞാൻ അവിടെ ഇരിക്കും. വനദെവത ചെരുപ്പുകൾ രണ്ടും ഊരി അയാൾക്ക് കൊടുത്തു പാല മരത്തിനു നേരെ നടന്നു പോയി.

അയാൾ ചെരുപ്പുകൾ കാലിൽ അണിഞ്ഞു, അതിനു വല്ലാത്ത തിളക്കം. ഒരു പ്രത്ത്യെക ഊർജ്ജം അയാൾക്ക് അനുഭവപെട്ടു. കുറച്ചു നെരം ആലൊചിച്ചു നിന്ന ശേഷം നേരെ വന്ന വഴിയിലെക്ക് തിരിഞ്ഞുനിന്ന് മന്ത്രം ചൊല്ലി. നിമിഷങ്ങൾക്കകം വായുവിലെക്ക് ഒരടി പൊക്കത്തിൽ ഉയർന്നു മുന്നൊട്ട് നീങ്ങാൻ തുടങ്ങി. തണുത്ത കാറ്റ് അയാളെ തഴുകികൊണ്ടിരുന്നു. ആ പ്രദെശത്തിലൂടെ ഒരു പക്ഷിതൂവൽ വായുവിലെന്നപൊലെ ഒഴുകാൻ തുടങ്ങി. കുന്നിൻ ചരിവുകളും, പുൽമെടുകളും, അതിനുമപ്പുറത്തെ ഇളം കാറ്റിൽ നനുത്ത ഓളങ്ങൾ കൊണ്ട് ശാന്തമായി ഒഴുകുന്ന പുഴക്ക് മുകളിലൂടെയും കുറ്റിക്കാട്ടിലൂടെയും ഒരു ചിത്രശലഭമായി പറന്നു. ഒരു സ്വപ്നത്തിൽനിന്നെന്നപോലെ കണ്ണുതുറന്നപ്പൊൾ യാത്ര അവസാനിചിരിക്കുന്നു. വിശ്വസിക്കാനാവാതെ കാലിലെക്ക്നൊക്കി. ചെരുപ്പ് കാലിൽതന്നെ തിളങ്ങികിടക്കുന്നു. അത് തിരിചേൽപ്പിക്കെണ്ടകാര്യം ആലൊചിക്കാൻപൊലും പറ്റാത്തതായിരിക്കുന്നു. നിന്നനിൽപ്പിൽ തന്നെ മന്ത്രം വീണ്ടും ചൊല്ലി. പഴയപൊലെ ഉയർന്നുപറക്കാൻ തുടങ്ങി രാത്രിയുടെ യാമങ്ങളിൽ നിശബ്ദതയിൽ അയാൾ പറന്നുകൊണ്ടേയിരുന്നു കാലങ്ങളിലൂടെ , വനതെവത കാതിൽ ചൊല്ലിയ മന്ത്രം ഒരു മൂളിപാട്ടായി. പിന്നെ എപ്പൊളോ ഒരു ലഹരിയായി യാത്രയിൽ മുഴുവൻ മാറി. അങ്ങിനെ കാലങ്ങളിൽ നിന്നും കാലങ്ങളിലേക്ക് പറന്ന് അയാൾ അപ്രത്യക്ഷമായി.

സന്ധ്യക്ക് തെളിയിച്ച നിലവിളക്കിന്റെ വെളിച്ചത്തിൽ കാലും നീട്ടിഇരുന്ന് വായിലെ മുറുക്കാൻ മുറ്റത്തേക്ക് നീട്ടിത്തുപ്പി അമ്മൂമ ഒരു ദീർഘനിശ്വാസം വിട്ടു. നെറ്റിയിലെ വലിയ വിസ്താരമുള്ളപൊട്ട് ഇപ്പൊൾ ആ മുഖത്തില്ല. പകരം നെടുനീളത്തിൽ ഭസ്മം കൊണ്ട് മൂന്ന് വര. അവർക്ക് അഭിമുഖമായി ഇരിക്കുന്ന പല വലിപ്പത്തിലുള്ള അഞ്ചു കുട്ടികൾ വായും പൊളിച്ച് നിശബ്ദമായി ആ കണ്ണിലെക്ക്തന്നെ നോക്കിയിരിക്കുകയാണ്. അമ്മൂമ അടുത്തിരുന്ന ചെല്ലപ്പെട്ടി എടുത്ത് മടിയിൽ വെച്ചു. വിതൂരതയിൽ മഞ്ഞിൽ മൂടിക്കിടക്കുന്ന നെരിയ കറുത്ത കുന്നിൻന്നിരകളെ നൊക്കി കുറച്ച്നെരം അങ്ങിനെ ഇരുന്നു. പെട്ടെന്ന് നിശബ്ദതയെ ഭേതിച്ചുകൊണ്ട് ഒരാൺ കുട്ടിയുടെ ശബ്ദം.

അപ്പൊൾ ആ വനദെവത…. ചുറ്റും നിശബ്ദത. അമ്മൂമ കണ്ണുക്കൾ ദൂരെനിന്നും പറിചെടുത്ത് ആ മർക്കടന്റെ മുഖത്ത് നട്ടു. ചെറിയ നിരാശയൊടെ ചെല്ലപ്പെട്ടി തുറന്ന് ഒരു വെറ്റില എടുത്ത് തലയും വാലും നുള്ളി പെരുവിരലിന്റെ നഖം കൊണ്ട് അതിന്റെ വേര് ചുരണ്ടി തുടങ്ങി.

ചെറിയ മൌനത്തിനുശെഷം അവർ പറഞ്ഞുതുടങ്ങി വനതെവത ആ പാല മരത്തിന്റെ മുകളിൽതന്നെ അയാളെ കാത്ത് കുറെ കാലം ഇരുന്നു. പകൽ വെളിച്ചത്തിൽ അവരെ ആരും കണ്ടില്ല. രാത്രിയിൽ എന്നും അതിന്റെമുകളിൽ നിന്നും ഒരു പ്രകാശം കാണാമായിരുന്നു. അങ്ങിനെ ഇരുന്ന് ഇരുന്ന് അവർ മരിച്ചു പൊയി ഒരു യക്ഷിയായി മാറി. അതിനുശെഷം സന്ധ്യക്ക് ആവഴിക്ക് പോയവരെല്ലാം ചൊരത്തുപ്പി ചത്തു. അതുകൊണ്ടാണ് സന്ധ്യക്ക് മയിലാടും കുന്നിലെക്ക് കളിക്കാൻ പൊകരുതെന്ന് പറയുന്നത്. അമ്മൂമ ആ സമയം കൊണ്ട് വെറ്റില നൂറുതേച്ച് മൂന്ന് നാല് അടക്ക കഷ്ണം വെച്ച് മടക്കിപിടിച്ചിരുന്നു. പറഞ്ഞുതീർന്നതും അത് കടവായിലെക്ക് തള്ളിവെച്ചു. ചെല്ലപ്പെട്ടി അടച്ച് മാറ്റിവെച്ചു വിജയഭാവത്തൊടെ കുട്ടികളുടെ കണ്ണുകളിലെക്ക് നോക്കി. കുട്ടികൾ പരസ്പരം നൊക്കി നെടുവീർപ്പിട്ടു.

അമ്മൂമ : ഗുഡ് നൈറ്റ്...


ഗുണപാഠം: ഒരു കഥ കേട്ടു കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും ചൊദ്യം ചൊദിക്കരുത് , അങ്ങിനെ ഒരു ചോദ്യം കൊണ്ട് ഇവിടെ എന്തുസംഭവിച്ചു? മയിലാടും കുന്നിൽ ക്കളിക്കാൻ പൊകാനുള്ള കുട്ടികളുടെ സാധ്യത ഇല്ലാതായി.